Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തിലെ തിരുവോണ വേല ഭക്തിസാന്ദ്രമായി
22/08/2021
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവോണ വേല എഴുന്നള്ളിപ്പ്.

വൈക്കം: ആചാരപെരുമയോടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തിരുവോണ വേല നടന്നു. തിരുവോണ നാളില്‍ ഉച്ചശ്രീബലിയാണ് ഓണനാളില്‍ വൈകിട്ട് വേലയായി നടത്തുന്നത്. ഗജവീരന്‍ ചെറുശേരി രാജ ഉദയനാപുരത്തപ്പന്റെ തങ്കത്തിടമ്പേറ്റി. തേരോഴി രാമകുറുപ്പിന്റെ ചെണ്ടമേളവും വൈക്കം അനിരുദ്ധന്റെ നാദസ്വരവും അകമ്പടിയായി. മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി തിടമ്പ് നാലമ്പലത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളില്‍ പൂക്കളം ഒരുക്കിയാണ് തിരുവോണത്തെ വരവേറ്റത്. തമിഴനാട്ടില്‍ നിന്നും കൊണ്ടുവന്ന വിവിധയിനത്തിലുള്ള 60 കിലോ പുഷ്പങ്ങള്‍ ഉപയോഗിച്ച് ദേവസ്വം ജീവനക്കാരുടെ കൂട്ടായ്മയില്‍ കിഴക്കേ ആന പന്തലില്‍ ഒരുക്കിയ പൂക്കളം വിസ്മയ കാഴ്ചയായി. നിറദീപവും നിറപറയും ഓണത്തപ്പനും നെറ്റിപ്പട്ടവും പൂക്കളത്തിന് ചാരുതയേകി. ഉദയനാപുരം ക്ഷേത്രത്തില്‍  തമിഴ് നാട്ടിലെ തോവാളയില്‍ കൊണ്ടുവന്ന 40 കിലോ പുഷ്പങ്ങള്‍ കൊണ്ട് കിഴക്കേ ആന പന്തലിലാണ് പൂക്കളം ഒരുക്കിയത്. ഇരുക്ഷേത്രങ്ങളിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു.