Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു
22/08/2021
മഹാത്മ അയ്യങ്കാളിയുടെ ജന്മദിനത്തോടനുബന്ധിച്ച് വാക്കേത്തറയിലെ അയ്യങ്കാളി പ്രതിമയില്‍ സി.കെ ആശ എംഎല്‍എ പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: മഹാത്മാ അയ്യങ്കാളിയുടെ 154-ാം ജന്മദിനം അവിട്ടം നാളില്‍ കെപിഎംഎസ് നേതൃത്വത്തില്‍ ആഘോഷിച്ചു. കോവിഡിന്റെ പശ്ചാതലത്തില്‍ പതിവായി നടത്തിവരുന്ന ജന്മദിന ഘോഷയാത്രയും പൊതുസമ്മേളനവും ഒഴിവാക്കിയായിരുന്നു ആഘോഷം. കെപിഎംഎസ് (പുന്നല) 1359-ാം നമ്പര്‍ തോട്ടകം ശാഖ നടത്തിയ അവിട്ടം ആഘോഷം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനും സാമൂഹ്യ മാറ്റത്തിനും വേണ്ടി  മഹാത്മ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് എംഎല്‍എ പറഞ്ഞു. തോട്ടകം വാക്കേത്തറ ജങ്ഷനില്‍ സ്ഥാപിച്ചിട്ടുളള അയ്യങ്കാളി പ്രതിമയ്ക്കു മുന്നില്‍ സി.കെ ആശ ദീപം തെളിയിച്ചു. ശാഖ പ്രസിഡന്റ് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ സനീഷ്‌കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം അഖില്‍ കെ. ദാമോദരന്‍, ശാഖാ സെക്രട്ടറി സനേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജാത മധു, പഞ്ചായത്ത് അംഗം ഷീജ ബിന്ദു,  എന്നിവര്‍ പ്രസംഗിച്ചു.
കെപിഎംഎസ് (നീലകണ്ഠന്‍) യൂണിയന്‍ ആസ്ഥാനത്തും ശാഖാ യോഗങ്ങളിലും ജന്മദിനാഘോഷം ലളിതമായ ചടങ്ങുകളോടെ നടത്തി. വൈക്കം യൂണിയന്‍ ആസ്ഥാനത്തെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ദീപം തെളിയിച്ചു. യൂണിയന്‍ ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങുകള്‍ എന്‍.കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എം.കെ രാജു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ രാജു, വൈസ് പ്രസിഡന്റ് സി .പി. കുഞ്ഞന്‍, ഷീബ സന്തോഷ്, കെ. ലത എന്നിവര്‍ പങ്കെടുത്തു. ഉല്ലല നോര്‍ത്ത് ശാഖയുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. തേവരക്കാട് ശാഖ നിര്‍മിച്ച കൊടിമരം യൂണിയന്‍ പ്രസിഡന്റ് എം.കെ രാജു അനാശ്ചാദനം ചെയ്തു.