Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുകാരുണ്യത്തിനൊപ്പം വൈക്കം ആശ്രമം സ്‌കൂളും
21/08/2021
എസ്എന്‍ഡിപി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയില്‍ പങ്കുചേര്‍ന്ന് വൈക്കം ആശ്രമം സ്‌കൂള്‍ നിര്‍ധനര്‍ക്ക് നല്‍കുന്ന ഓണക്കോടി മന്ത്രി വി.എന്‍ വാസവന്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറിയപ്പോള്‍.

വൈക്കം: സഹജീവികളോടുള്ള സ്‌നേഹത്തിന്റെ കാരുണ്യവുമായി ഗുരുകാരുണ്യത്തിനൊപ്പം  ആശ്രമം സ്‌കൂളും. എസ്എന്‍ഡിപി യോഗം കൊവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്കായി നടപ്പാക്കിയ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി വൈക്കം ആശ്രമം സ്‌കൂള്‍ കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍ ദുരിതമനുഭവിക്കുന്ന നൂറിലേറെ നിര്‍ധനര്‍ക്ക് ഓണക്കോടി നല്‍കി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് ഓണക്കോടി ഏറ്റുവാങ്ങി ജനറല്‍ സെക്രട്ടറിയെ ഏല്‍പിച്ചു. പഠനത്തിലെ മികവിനൊപ്പം പാഠ്യേതര വിഷയങ്ങളിലും ആശ്രമം സ്‌കൂള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണെന്ന് മന്ത്രി പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി പുതിയ തലമുറയിലേക്ക് പകരുകയെന്ന ചരിത്രപരമായ ദൗത്യമാണ് ആശ്രമം സ്‌കൂള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു അധ്യക്ഷത വഹിച്ചു. പ്രീതി നടേശന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക പി.ആര്‍ ബിജി, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, എല്‍പി ഹെഡ്മാസ്റ്റര്‍ പി.ടി ജനീഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ഇ.പി ബീന, പ്രീതി വി പ്രഭ, മിനി വി അപ്പുക്കുട്ടന്‍, ആര്‍.ജെഫിന്‍, റജി എസ് നായര്‍, പി.പി.സന്തോഷ്, എസ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.