Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
21/08/2021
രാജീവ് ഗാന്ധിയുടെ ജന്മദിനാചരണത്തോടനുബന്ധിച്ച് യുഡിഎഫ് മറവന്‍തുരുത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച സമ്മേളനം കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: രാജീവ് ഗാന്ധിയുടെ ജന്മദിനാചരണത്തോടനുബന്ധിച്ച് യുഡിഎഫ് മറവന്‍തുരുത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 65 വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ആറു വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകളും നല്‍കി. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച രണ്ടു ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി മെറിറ്റ് അവാര്‍ഡ് വിതരണം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയും, മൊബൈല്‍ ഫോണുകളുടെ വിതരണം ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദും ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡിസിസി അംഗം കെ.എസ് നാരായണന്‍ നായര്‍ ഓണക്കോടികളും നല്‍കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി തങ്കരാജ് അധ്യക്ഷത വഹിച്ചു. ബഷീര്‍ നന്തിയാട്, പി.കെ ജയപ്രകാശ്, ആര്‍ അനീഷ്, എം ശശി, കെ സിയാദ് ബഷീര്‍, കെ.എസ് ബിജുമോന്‍, മോഹന്‍ കെ.തോട്ടുപുറം, പോള്‍ തോമസ്, ബിന്ദു പ്രദീപ്, വി.ആര്‍ അനിരുദ്ധന്‍, ഗീത ദിനേശന്‍, കെ സജീവന്‍, സി.വി ഡാങ്കേ, ഔസേഫ് വര്‍ഗീസ്, എന്നിവര്‍ പ്രസംഗിച്ചു.

ചിത്രവിവരണം

ഫിലിപ്പ്