Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി
20/08/2021
വൈക്കം വടക്കേനടയില്‍ പൂവിപണി സജീവമായപ്പോള്‍.

വൈക്കം: രണ്ടാം തരംഗത്തിനുശേഷവും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ആഹ്ലാദത്തോടെയും ആശങ്കയോടെയും ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. കഴിഞ്ഞ വര്‍ഷത്തെപോലെ തന്നെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണയും ഓണാഘോഷം. ഓണത്തിരക്കില്‍ കോവിഡ് പ്രതിരോധത്തിന് വലിയ കരുതല്‍ തന്നെയാണ് പോലീസും ആരോഗ്യവകുപ്പും ഏര്‍പ്പെടുത്തിയിരിക്കുന്നത്. തലയോലപ്പറമ്പ്, വൈക്കം ടൗണുകളില്‍ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി നല്ല തിരക്കായിരുന്നു. ഉത്രാടദിനമായ വെള്ളിയാഴ്ച ടൗണുകളിലെ തിരക്ക് പാരമ്യത്തിലെത്തി. നഗരത്തിലെ പൂ വിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വൈക്കം നഗരത്തിലും ഗ്രാമങ്ങളില്‍ കവലകള്‍ കേന്ദ്രീകരിച്ചും നിരവധി പൂ വിപണികള്‍ സജീവമായി. ഓണം പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതും, അഞ്ചു ദിവസം തുടര്‍ച്ചയായി അവധി ദിവസം ആയതിയുമായതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൂ വിപണിയില്‍ മെച്ചമുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ അരളി, ബന്ദി, ജമന്തി, വാടാമല്ലി, വിവിധ ഇനം റോസ്, പച്ച തുടങ്ങിയ നാനാ വര്‍ണത്തിലുള്ള ഇനങ്ങളാണ് വിപണിയില്‍. എന്നാല്‍ വില വര്‍ധന ഉണ്ടായിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്ദി പൂവിന് കിലോഗ്രാമിനു 250 രൂപയാണ് വില. വാടാമല്ലിക്ക് 350 രൂപയും, വിവിധ നിറത്തിലുള്ള റോസിന് 400രൂപ, വെള്ള ജമന്തി 400രൂപ, പച്ച നിറത്തിനു വേണ്ടി ഉപയോഗിക്കുന്നതിന് ഒരു കെട്ടിന് 100 രൂപയുമാണ്. റോസ് അരളിക്ക് 500 രൂപയുമാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് പൂക്കള്‍ എത്തിയത്.