Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണക്കോടി, പെന്‍ഷന്‍ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി
20/08/2021
എസ്എന്‍ഡിപി യോഗം 110-ാം നമ്പര്‍ നടുവിലെ ശാഖയുടെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും ഓണക്കോടി വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 110-ാം നമ്പര്‍ നടുവിലെ ശാഖയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 13 വിദ്യാര്‍ത്ഥികളെ ആദരിച്ചു. ശാഖയിലെ മുതിര്‍ന്നവര്‍ക്ക് ഓണക്കോടിയും അഗതി, വിധവ പെന്‍ഷനും വിതരണവും നടത്തി. പ്ലസ് ടു, എസ്എസ്എല്‍സി പാസായ 54 വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായവും വിതരണം ചെയ്തു. സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് അധ്യക്ഷത വഹിച്ചു. സി.ആര്‍ മഹേഷ്, വി.ഡി സുനില്‍കുമാര്‍, എസ് ജയന്‍, ബിനുകുമാര്‍, ഷാജി വാഴത്തറ, ആര്‍ ഷാജി, സദാനന്ദന്‍, ചിതംമ്പരന്‍, അനില്‍കുമാര്‍, ഷിനു, സുജിത്ത്, ഷൈല രാജന്‍, മാലതി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.