Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഎം പി കൃഷ്ണപിള്ള, കെ വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു
20/08/2021
സിപിഎം നേതൃത്വത്തില്‍ നടത്തിയ പി കൃഷ്ണപിള്ള, കെ വിജയന്‍ അനുസ്മരണവും വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പ്രവര്‍ത്തനവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ 73-ആം ചരമവാര്‍ഷികവും, സിപിഎം വൈക്കം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കെ വിജയന്റെ പത്താമത് ചരമ വാര്‍ഷികവും സമുചിതമായി ആചരിച്ചു. വൈക്കം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഏരിയാ സെക്രട്ടറി കെ അരുണന്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരുവരുടെയും ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. ബ്രാഞ്ച്, ലോക്കല്‍ കേന്ദ്രങ്ങളിലും അനുസ്മരണം സംഘടിപ്പിച്ചു. വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. നവീകരിച്ച വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം പി ശശിധരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറി കെ അരുണന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ഹരിദാസ്, രാഗിണി മോഹന്‍, എം സുജിന്‍, ലോക്കല്‍ സെക്രട്ടറി സി.പി ജയരാജ്, ടി.ജി ബാബു എന്നിവര്‍ പ്രസംഗിച്ചു.