Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിച്ചു: മന്ത്രി കെ രാജന്‍
20/08/2021
എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: പെരുമഴ പോലെ പെയ്യുന്ന പ്രതിസന്ധികള്‍ക്കിടയിലും മലയാളിയെ അന്യനാടുകളില്‍ ഭിക്ഷ യാചിക്കാന്‍ വിടാതെ സംരക്ഷിച്ചു നിര്‍ത്തിയ സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി പൊതു ജന സഹകരണത്തോടെ സ്വന്തമായി വാങ്ങിയ ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജന സംഘടനകള്‍ നടത്തുന്ന ഇടപെടലുകള്‍ ഏറെ മാതൃകാപരമാണെന്നും കെ രാജന്‍ കൂട്ടി ചേര്‍ത്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.ആര്‍ ശരത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പി കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, എം.ഡി ബാബുരാജ്, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.കെ ആശ എംഎല്‍എ, ടി.ടി ജിസ്‌മോന്‍, ജില്ലാ പ്രസിഡന്റ് മനോജ് ജോസഫ്, സെക്രട്ടറി പി പ്രദീപ്, സിപിഐ മണ്ഡലം അസി. സെക്രട്ടറി കെ.എസ് രത്‌നാകരന്‍, സെക്രട്ടറിയേറ്റംഗം ആര്‍ ബിജു, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എം.ജി രഞ്ജിത്ത്, വൈക്കം മണ്ഡലം സെക്രട്ടറി സജി ബി ഹരന്‍, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് പ്രദീപന്‍, അഡ്വ. കെ.എസ് അനൂജ്, മാത്യൂസ് ദേവസ്യ, പി.എസ് അര്‍ജുന്‍, അപ്പു പുഷ്‌കരന്‍, ദീപു പുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു.