Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇണ്ടംതുരുത്തില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
19/08/2021
വൈക്കം തെക്കേനട ഇണ്ടംതുരുത്തില്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനാഘോഷവും വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തെക്കേനട ഇണ്ടംതുരുത്തില്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും വിദ്യാര്‍ഥികളെ ആദരിക്കലും നടത്തി. റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനില്‍പെട്ട കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ അടങ്ങുന്ന സുവനീറിന്റെ പ്രകാശനവും പായസ കിറ്റ് വിതരണവും മധുര പലഹാര വിതരണവും നടത്തി. സമ്മേളനം നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മധു ആലപ്പുറത്ത് അധ്യക്ഷത വഹിച്ചു. . വൈസ് പ്രസിഡന്റ് എം.വി ചന്ദ്രന്‍, സെക്രട്ടറി ബികാസ് നാവള്ളി, ജോ. സെക്രട്ടറി ജയറാം മട്ടയക്കല്‍, ട്രഷറര്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.