Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി തെങ്ങുംതൈ വിതരണം ചെയ്തു
19/08/2021
മറവന്‍തുരുത്ത് പഞ്ചായത്ത് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസെറ്റി തെങ്ങ് കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി കേരകര്‍ഷകര്‍ക്ക് നല്‍കുന്ന തൈ വിതരണം സംഘം പ്രസിഡന്റ് മോഹന്‍ കെ തോട്ടുപുറം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്ത് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കലും തെങ്ങ് കൃഷി വ്യാപിപിക്കുന്നതിന് തൈവിതരണവും നടത്തി. തെങ്ങ് വിതരണം പ്രസിഡന്റ് മോഹന്‍ കെ തോട്ടുപുറം ഉദ്ഘാടനം ചെയ്തു. കര്‍ഷകന്‍ എം.പി മണിയപ്പന്‍ തെങ്ങുംതൈ ഏറ്റുവാങ്ങി. സൊസൈറ്റി വൈസ് പ്രസിഡന്റ് ജഗത അപ്പുകുട്ടന്‍ അധ്യക്ഷ വഹിച്ചു. ചെമ്പ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് പി.വി പ്രസാദ്, ഭരണ സമിതി അംഗങ്ങളായ ബാബു പുവനേഴത്ത്, സി.വി ഡാങ്കേ, ടി.എന്‍ രാമചന്ദ്രന്‍, രമാദേവി മനോഹരന്‍, കുഞ്ഞമ്മ തോമസ്, പ്രമദ കുമാരി, വി മോഹനന്‍, കെ സജീവന്‍, എം രാമചന്ദ്രന്‍, സെക്രട്ടറി എസ് ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.