Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് കൃഷിഭവന്റെ ഓണച്ചന്ത പ്രവര്‍ത്തനം തുടങ്ങി
18/08/2021
വൈക്കം കൃഷിഭവന്‍ നഗരസഭ ഓഫീസിനുമുന്നില്‍ തുടങ്ങിയ ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് എസ് ഹരിദാസന്‍ നായര്‍ക്ക് പച്ചക്കറികിറ്റുകള്‍ നല്‍കി നിര്‍വ്വഹിക്കുന്നു.

വൈക്കം: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈക്കം നഗരസഭ കൃഷിഭവന്‍ ഇക്കോ ഷോപ്പ് വഴി നടത്തപ്പെടുന്ന ഓണച്ചന്ത നഗരസഭ ഓഫീസിനുമുന്നില്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ലേഖ ശ്രീകുമാര്‍, എസ് ഹരിദാസന്‍ നായര്‍, കൗണ്‍സിലര്‍മാരായ കെ.പി സതീശന്‍, അശോകന്‍ വെള്ളവേലി, കവിത രാജേഷ്, രാജശേഖരന്‍, എ അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ ഷീല റാണി, അസി. ഓഫീസര്‍ മെയ്‌സണ്‍ മുരളി, വൈ ബയോ പ്രസിഡന്റ് കെ.പി വേണുഗോപാല്‍, സെക്രട്ടറി കെ.വി പവിത്രന്‍, എന്‍ അനില്‍ബിശ്വാസ്, രാധാകൃഷ്ണന്‍, ഉണ്ണി, ത്രിവിക്രമന്‍, സുധാകരന്‍, മോഹനന്‍, ജയന്‍ കല്ലൂപ്പറമ്പില്‍ എന്നിവരാണ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വിപണി വിലയേക്കാള്‍ 10 ശതമാനം വില കൂടുതല്‍ നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിച്ചു 30 ശതമാനം വില കുറച്ചാണ് ഗുണഭോക്താക്കള്‍ക്കു വില്‍ക്കുന്നതെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.