Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം തുടങ്ങി
18/08/2021
വൈക്കം നഗരസഭ ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍ നഗരസഭ ചെയര്‍മാന്‍മാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

വൈക്കം: അധികാരം ജനങ്ങളിലേക്ക് എന്ന സ്വപ്നതുല്ല്യമായ ആശയത്തെ പ്രവര്‍ത്തി പദത്തിലെത്തിച്ചെ കേരളത്തിലെ ജനകീയ ആസൂത്രണ പ്രസ്ഥാനം 25  വര്‍ഷം പിന്നിടുമ്പോള്‍  വൈക്കം നഗരസഭ ഒരു വര്‍ഷം നീളുന്ന രജത ജൂബിലി ആഘോഷം നടത്തും. സത്യഗ്രഹ സ്മാരക ഹാളില്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി മുന്‍ നഗരസഭ അധ്യക്ഷന്‍മാരെ ചടങ്ങില്‍ ആദരിച്ചു. എസ് നരസിംഹ നായ്ക്, അഡ്വ. പി.കെ ഹരികുമാര്‍, ശ്രീലത ബാലചന്ദ്രന്‍, ഡി രഞ്ജിത്കുമാര്‍, എസ് ഇന്ദിരാദേവി, പി. ശശിധരന്‍, ബിജു. വി. കണ്ണേഴത്ത് എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമ്യ കൃഷ്ണന്‍, കൗണ്‍സിലര്‍മായ സിന്ധു സജീവന്‍, പ്രീത രാജേഷ്, എസ് ഹരിദാസന്‍ നായര്‍, കെ.പി സതീശന്‍, എം.കെ മഹേഷ്, എസ് ഇന്ദിരാദേവി, പി.എസ് രാഹുല്‍, ഒ മോഹനകുമാരി, ഗിരിജകുമാരി, ബി രാജശേഖരന്‍, ബിജിമോള്‍, അശോകന്‍ വെളളവേലി, ആസൂത്രണ ഉപാധ്യക്ഷന്‍ ബി.ഐ പ്രദീപ് കുമാര്‍, സൂപ്രണ്ട് ബി സുധന്‍ എന്നിവര്‍ പ്രസംഗിച്ചു.