Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ പൂക്കളം ഒരുക്കി ഓണാഘോഷം
18/08/2021
വൈക്കം നഗരസഭയില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് പൂക്കളം ഒരുക്കി നടത്തിയ ഓണാഘോഷം ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും ഒത്തുകൂടി കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഓണം ആഘോഷിച്ചു. നഗരസഭയുടെ കവാടത്തില്‍ വര്‍ണാഭമായ പൂക്കളം ഒരുക്കിയാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, പ്രതിപക്ഷ നേതാവ് കെ.പി സതീശന്‍, കൗണ്‍സിലര്‍മാരായ എന്‍ അയ്യപ്പന്‍, പി.എസ് രാഹുല്‍, സെക്രട്ടറി രമ്യ കൃഷ്ണന്‍, സൂപ്രണ്ട് ഒ.വി മായ, ജനറല്‍ സൂപ്രണ്ട് സുധന്‍, അക്കൗണ്ടന്റ് കെ.ജെ സിബിച്ചന്‍. പി അഖില, ദിലീപ് വാസു എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തില്‍ വര്‍ണാഭമായ പൂക്കളമൊരുക്കി ഓണാഘോഷം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ആഘോഷം മ്യൂസിയം സൂപ്രണ്ട് ഉദ്ഘാടനം ചെയ്തു. മാനേജര്‍ എസ് ഗോകുല്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു. ബി ശ്രീജിത്ത്, എസ്.എസ് കാഞ്ചന, വിഷ്ണു സുരേന്ദ്രന്‍, കെ.പി മനു, സരസ്വതി മോഹന്‍, എ ഹസീന, എം.എസ് സുനിമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.