Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യൂണിയന്‍ പതാക ദിനം ആചരിച്ചു
17/08/2021
ചിങ്ങം ഒന്ന് പതാക ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വൈക്കം എസ്എന്‍ഡിപി യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് പി.വി ബിനേഷ് പതാക ഉയര്‍ത്തുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗത്തിന്റെ ആഹ്വാനപ്രകാരം ചിങ്ങം ഒന്ന് വൈക്കം എസ്എന്‍ഡിപി യൂണിയനും ശാഖകളും പോഷക സംഘടനകളും പതാക ദിനം ആചരിച്ചു. യൂണിയന്റെ കീഴിലുളള 54 ശാഖായോഗങ്ങളിലും 17,000 കുടുംബങ്ങളിലും പതാക ഉയര്‍ത്തി. യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് പി.വി ബിനീഷ് പതാക ഉയര്‍ത്തി. സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, കൗണ്‍സിലര്‍മാരായ സെന്‍ സുഗുണന്‍, ബിജു കൂട്ടുങ്കല്‍, ഇടവട്ടം രാധാകൃഷ്ണന്‍, ബിജു തുരുത്തുമ്മ, പി.വി വിവേക്, എസ് ജയന്‍, പി സജീവന്‍, വനിതാസമാജം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകന്‍ എന്നിവര്‍ പങ്കെടുത്തു. എസ്എന്‍ഡിപി യോഗം അക്കരപ്പാടം ശാഖ അക്കരപ്പാടം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പതാക ദിനം ആചരിച്ചു. പ്രസിഡന്റ് ജി ജയന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി എം.ആര്‍ രതീഷ്, വൈസ് പ്രസിഡന്റ് സദാശിവന്‍, യൂണിയന്‍ കമ്മിറ്റി അംഗം എം.സി സുനില്‍ കുമാര്‍, എം.ആര്‍ അജിത്ത്, ഇ.പി പ്രേമാനന്ദന്‍, കെ.ടി ചന്ദ്രന്‍, കെ.ടി ജയകുമാര്‍, വിപിന്‍, സരസന്‍, പ്രസന്നന്‍, സനോജ്, ഷാജി, ഐഷ മോഹന്‍, അമ്പിളി ദേവി, സിനി, തുളസി എന്നിവര്‍ പങ്കെടുത്തു.
തലയോലപ്പറമ്പ് കെ.ആര്‍ നാരായണന്‍ സ്മാരക എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഗുരുവര്‍ഷം 167ന്റെ ഭാഗമായി ചിങ്ങം ഒന്നിന് പതാക ദിനാചാരണം നടത്തി. യൂണിയന്‍ ആസ്ഥാനത്തു പ്രസിഡന്റ്  ഇ.ഡി പ്രകാശന്‍, സെക്രട്ടറി എസ് .ഡി സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നു പീതപതാക ഉയര്‍ത്തി. ചടങ്ങില്‍ യൂണിയന്‍ ഭാരവാഹികളായ രഞ്ജിത് രാജപ്പന്‍, ജയ അനില്‍, കെ.എസ് അജീഷ് കുമാര്‍, ധന്യ പുരുഷോത്തമന്‍, രാജി ദേവരാജന്‍, രഞ്ജിത് മഠത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.