Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷിച്ചു
17/08/2021
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുന്‍ പ്രസിഡന്റുമാരെ ഉപഹാരം നല്‍കി ആദരിച്ചപ്പോള്‍.

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷം നടത്തി. മുന്‍ പ്രസിഡന്റുമാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. മുന്‍ അംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ അവരവരുടെ ഭവനങ്ങളില്‍ എത്തിച്ചുനല്‍കി. മുന്‍ പ്രസിഡന്റുമാരായ കെ.എന്‍ രേണുക, പ്രമദ ഗണേശന്‍, പി സുഗതന്‍, കെ അരുണന്‍, എം.ഡി ബാബുരാജ്, കെ വിജയന്‍, എം.വൈ ജയകുമാരി, സി.കെ സദാനന്ദന്‍ എന്നിവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉപഹാരങ്ങള്‍ നല്‍കി. രജത ജൂബിലി സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ സലില, സെക്രട്ടറി എസ് അനീഷ്, കെ.എസ് ഗോപിനാഥന്‍, എം.കെ ശീമോന്‍, എസ് മനോജ് കുമാര്‍, കെ.എസ് ഷിബു, എസ് ബിജു, ആസൂത്രണ ഉപാധ്യക്ഷന്‍ പി രാജേന്ദ്രപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.