Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹത്തിന്റെ 92-ാം വാര്‍ഷികവും കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ അവതരണവും
04/04/2016

കത്തോലിക്കാ കോണ്‍ഗ്ലസ്സ് വൈക്കം കൗണ്‍സിലന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹത്തിന്റെ 92-ാം വാര്‍ഷികവും കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ അവതരണവും വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലെ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടും പ്രഖ്യാപിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ലളിതാകലാ അക്കാദമി സെക്രട്ടറി എം.കെ.ഷിബുവിന് നല്‍കി പ്രകാശനം ചെയ്തു. മേഖല ഡയറക്ടര്‍ ഫാ. പീററര്‍ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. ജയന്‍ കോലഞ്ചേരില്‍, ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, ഫാ. പോള്‍ ചിററിനപ്പിള്ളി, സെബാസ്റ്റ്യന്‍ വടശ്ശേരി, ജോക്കബ് മേരിലാന്റ്, ജോണി വളവത്ത്, സി.ഐ.സെബാസ്റ്റ്യന്‍, സജി മാനന്തക്കരി, ജോസഫ്.റ്റി, ജിജോ ചെറിയാന്‍, സിബി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.