Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക ദിനം ആഘോഷിച്ചു; മികച്ച കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും ആദരം
17/08/2021
തലയാഴം പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാഘോഷം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭയിലും കൃഷിഭവനുകളുടെ സഹകരണത്തോടെ ചിങ്ങം ഒന്ന് കര്‍ഷക ദിനം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ദിനാചരണം. വൈക്കം നഗരസഭയുടെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരക ഹാളില്‍ കാര്‍ഷിക സെമിനാര്‍, കര്‍ഷകരെ ആദരിക്കല്‍, കര്‍ഷകതൊഴിലാളിയെ ആദരിക്കല്‍, എല്ലാ ഭവനങ്ങളിലേക്കും തെങ്ങ് കൃഷിക്കുള്ള തൈ വിതരണം, ഓണചന്ത, പച്ചക്കറി തോട്ടത്തില്‍ തൈ നടീല്‍ എന്നിവയായിരുന്നു പരിപാടികള്‍. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് കര്‍ഷക ദിനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷീല റാണി പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ എസ് ഹരിദാസന്‍ നായര്‍, കെ.പി സതീശന്‍, കവിത രാജേഷ്, പി.എസ് രാഹുല്‍, ബി രാജശേഖരന്‍, എം.കെ മഹേഷ്, അസി. കൃഷി ഓഫീസര്‍ മെയ്സണ്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു. എല്ലാ വിഭാഗങ്ങളിലുംപെട്ട കര്‍ഷകരെയും ,തൊഴിലാളികളെയും,  കുട്ടി കര്‍ഷകരെയും, ക്ഷീര കര്‍ഷകരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഡോ. എന്‍.കെ ശശിധരന്‍ കാര്‍ഷിക സെമിനാര്‍ നയിച്ചു.
തലയാഴം പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു.  പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. സി.കെ ആശ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, കൃഷി ഓഫീസര്‍ രേഷ്മ ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, പഞ്ചായത്ത് അംഗങ്ങളായ രമേഷ് പി.ദാസ്, ബി.എല്‍ സെബാസ്റ്റ്യന്‍, ഷീജ ഹരിദാസ്, എസ് ദേവരാജന്‍, ഭൈമി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
മറവന്‍തുരുത്ത് പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കലും, കുറ്റ്യാടി തെങ്ങിന്‍ തൈ വിതരണവും നടത്തി. പ്രസിഡന്റ് മോഹന്‍ കെ തോട്ടുപുറം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് ജഗദ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ചെമ്പ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് പി.വി പ്രസാദ്, ഭരണസമിതി അംഗങ്ങളായ ബാബു പൂവനേഴത്ത്, സി.വി ഡാങ്കേ, ടി.എന്‍ രാമചന്ദ്രന്‍, സെക്രട്ടറി എസ് ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.