Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപെരുമയോടെ നിറപുത്തരി ആഘോഷിച്ചു
17/08/2021
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിയും മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി  എഴുന്നള്ളിക്കുന്നു.

വൈക്കം: ആചാരപെരുമയോടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലും വൈക്കം ഗ്രൂപ്പിലെ വൈക്കം ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലും തിങ്കളാഴ്ച നിറപുത്തരി ആഘോഷിച്ചു. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രം, ടിവി പുരം ശ്രീ രാമക്ഷേത്രം, തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രം, വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രം, ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രം, കാരിക്കോട്  മഹാദേവ ക്ഷേത്രം തലയോലപറമ്പ് തിരുപുരം ക്ഷേത്രം, കീഴൂര്‍ ഭഗവതി ക്ഷേത്രം, മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ആണ് നിറയും പുത്തരി ചടങ്ങുകള്‍ പ്രധാനമായും  ആഘോഷിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വ്യാഘ്രപാദത്തറക്ക് മുന്‍വശം സമര്‍പ്പിച്ച കതിര്‍കറ്റകള്‍ മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്തിയ ശേഷം കതിരുകള്‍ ഉരുളിയിലാക്കി തലച്ചുമടായി എടുത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി മണ്ഡപത്തിലെത്തിച്ചു മന്ത്രോച്ചോരണങ്ങളോടെ സമര്‍പ്പിച്ചു. ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി കീഴ്ശാന്തിമാരായ കൊളായി നാരായണന്‍ നമ്പൂതിരി, ഏറാഞ്ചേരി ദേവന്‍ നമ്പൂതിരി, പാറോളി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി, ശ്രീരാഗ്, ജിഷ്ണു ആദിത്യ, ശ്രീറാം, ജീവേശ് എനിവര്‍ സഹകാര്‍മികരായി. നിറയും പുത്തരിയും പ്രമാണിച്ച് ഉച്ചപൂജ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പതിവിലും നേരത്തേ പൂര്‍ത്തിയാക്കി നടയടച്ചു. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തി ആഴാട് ഉമേഷ് നമ്പൂതിരി, ആഴാട് നാരായണന്‍ നമ്പൂതിരി, എറാഞ്ചേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.