Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാകാരന്‍മാരുടെ സംഘടന ജില്ലയില്‍ 950 കുടുംബങ്ങള്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു
16/08/2021
കലാകാരന്‍മാരുടെ സംഘടനയായ കേരള ആര്‍ട്ടിസ്റ്റ് ഫ്രറ്റേണിറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 950 കലാകാരന്മാരുടെ കുടുംബങ്ങള്‍ക്കായി നടത്തിയ ഓണകിറ്റുകളുടെ വിതരണം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: കലാകാരന്‍മാരുടെ സംഘടനയായ കേരള ആര്‍ട്ടിസ്റ്റ് ഫ്രറ്റേണിറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 950 കുടുംബങ്ങള്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു. അഞ്ചു കിലോ അരി, 17 ഇനം ഭക്ഷ്യധാന്യങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ ജില്ലയിലെ ഓരോ കലാകാരന്മാരുടെയും ഭവനങ്ങളില്‍ നേരിട്ട് എത്തിക്കുകയായിരുന്നു. സി.കെ ആശ എംഎല്‍എ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈക്കം മണ്ഡലം പ്രസിഡന്റ് കെ.കെ നാണപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ജോസി ജോണ്‍, ജില്ലാ സെക്രട്ടറി മാത്യൂസ്, സംസ്ഥാന സെക്രട്ടറി കരുണാമൂര്‍ത്തി, ജില്ലാ പ്രസിഡന്റ് ജി.കെ ദിലീപ്, ട്രഷറര്‍ ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിച്ചും സമ്മാന കൂപ്പണ്‍ വിതരണം ചെയ്തും ലഭിച്ച തുകയാണ് ഇതിന് ഉപയോഗിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.