Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്വ. വി.വി സത്യന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു
16/08/2021
വൈക്കം നഗരസഭ 21-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച അഡ്വ. വി.വി സത്യന്റെ ശിലാഫലകം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് അനാച്ഛാദനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസ്സ് നേതാവായിരുന്ന അഡ്വ. വി.വി. സത്യന്റെ ഓര്‍മയ്ക്കായി 21-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച ശിലാഫലകം ഞായറാഴ്ച നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് അനാച്ഛാദനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കി. ജോസ് നെടുമ്പള്ളി, പി.ഡി ഉണ്ണി, പി.എന്‍ കിഷോര്‍കുമാര്‍, നവാസ്, എം അബു, സോണി സണ്ണി, ദേവരാജന്‍, കെ.കെ ഷാജി, സാബു, ജയിംസ്, വിഷ്ണു സത്യന്‍, ശ്രീകാന്ത് സോമന്‍, ജോര്‍ജ് തലയലപ്പറമ്പ്, സന്തോഷ് ചക്കനാടന്‍, ശൗരിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിനാഘോഷവും പുഷ്പാര്‍ച്ചനയും നടത്തി.