Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാര്‍ഷികം: ഖാദി ബോര്‍ഡിന്റെ സമ്മേളന വേദിയിലേക്കുള്ള ദീപശിഖ പ്രയാണം വൈക്കത്തുനിന്ന് പുറപ്പെട്ടു 
14/08/2021
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്തു നടത്തുന്ന സമ്മേളനവേദിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖ വൈക്കത്ത് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സി.കെ ആശ എംഎല്‍എയില്‍ നിന്നും ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് ഏറ്റുവാങ്ങുന്നു.

വൈക്കം: സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വര്‍ഷക്കാലം നീളുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി എറണാകുളത്തു നടക്കുന്ന സമ്മേളന വേദിയിലേക്കുള്ള ദീപ ശിഖ പ്രയാണം വൈക്കത്ത് സത്യാഗ്രഹ സ്മാരക മന്ദിരത്തിനു മുന്നില്‍ നിന്ന് പുറപ്പെട്ടു. വൈക്കത്ത് സത്യാഗ്രഹ സ്മൃതി മണ്ഡപത്തില്‍ നിന്നും സി.കെ ആശ കൊളുത്തിയ ദീപശിഖ ഖാദി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് ഏറ്റുവാങ്ങി. ഓഗസ്റ്റ് 15നു രാവിലെ 10.30ന് എറണാകുളം ഖാദി ടവറില്‍ നടക്കുന്ന സംസ്ഥാനതല സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വൈക്കത്തുനിന്ന് കൊണ്ടുപോകുന്ന ദീപശിഖയില്‍ നിന്നു സമ്മേളന വേദിയില്‍ സ്ഥാപിക്കുന്ന 75 മണ്‍ചിരാതുകളിലേക്ക് ദീപം പകരും. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നിന്നും പുറപ്പെട്ട ദീപശിഖ പ്രയാണ സമ്മേളനത്തില്‍ ഖാദി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് ആഘോഷപരിപാടികള്‍ വിശദീകരിച്ചു. സി.കെ ആശ എംഎല്‍എ, ഖാദി ബോര്‍ഡ് മെമ്പര്‍മാരായ ടി.വി ബേബി, ടി.എല്‍ മണി, ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ.കെ ചാന്ദിനി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.വി സാജു, പ്രൊജക്ട് ഓഫീസര്‍ ഇ നാസര്‍ എന്നിവര്‍ പങ്കെടുത്തു.