Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ജനമൈത്രി സമിതി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
14/08/2021
വൈക്കം ജനമൈത്രി സമിതി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മൊബൈല്‍ ഫോണുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം ഗേള്‍സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക എം.ആര്‍. സുനിമോള്‍ക്ക് കൈമാറി സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ജനമൈത്രി സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. ഏഴു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി 1000 നോട്ട്ബുക്കുകളും അധ്യാപകര്‍ ശുപാര്‍ശ ചെയ്ത ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും നല്‍കി. ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍സി.കെ ആശ എംഎല്‍എ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ സ്‌കൂളുകളില്‍ വിതരണം ചെയ്യാനുള്ള മൊബൈല്‍ ഫോണുകള്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക എം.ആര്‍ സുനിമോള്‍ ഏറ്റുവാങ്ങി. വൈക്കം സിഐ എസ് ഷിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എ.ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. എ.ഇ.ഒ പ്രീത രാമചന്ദ്രന്‍, ജനമൈത്രി പോലീസ് പിആര്‍ഒ ടി.ആര്‍ മോഹനന്‍, സമിതി അംഗങ്ങളായ ലൈല ജയരാജ്, പി.എം സന്തോഷ് കുമാര്‍, പി സോമന്‍ പിള്ള, കെ ശിവപ്രസാദ്, സിന്ധു കെ.ഹരിദാസ്, എം.ഒ വര്‍ഗീസ്, അബ്ദുല്‍ ജലീല്‍, ടി.ആര്‍ സുരേഷ്, പിടിഎ പ്രസിഡന്റ് പി സുമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.