Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീ ജില്ലാമിഷന്റെ ഓണവിപണന മേള വൈക്കത്ത് ആരംഭിച്ചു
13/08/2021
കുടുംബശ്രീ ജില്ലാമിഷന്റെ ഓണവിപണന മേള വൈക്കം ബോട്ട് ജെട്ടി മൈതാനിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടുംബശ്രീ ജില്ലാമിഷന്റെ ഓണവിപണന മേള വൈക്കം ബോട്ട് ജെട്ടി മൈതാനിയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത് നിര്‍വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി ചന്ദ്രശേഖരന്‍, പ്രീത രാജേഷ്, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ പ്രഭാകര്‍, വൈക്കം ബിഎന്‍എസ്ഇപി ചെയര്‍പേഴ്‌സണ്‍ രതിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ അഞ്ജുഷ വിശ്വനാഥന്‍, മെന്റര്‍ ഷെല്‍ബി മില്‍ട്ടന്‍ എന്നിവരാണ് മേളക്ക് നേതൃത്വമേകുന്നത്. ജില്ലയിലെ കുടുംബശ്രീ മൈക്രോ സംരംഭകരുടെ ലൈവ് ചിപ്‌സും പായസമേളയും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. വൈക്കം എസ്‌വിഇപി പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേള ഓഗസ്റ്റ്‌ 19ന് സമാപിക്കും.