Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്കന്ററി തുല്യതാ പഠനകോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.
04/04/2016

സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന സെക്കന്ററി തുല്യതാ പഠനകോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സിന്റെ കാലയളവ് രണ്ടുവര്‍ഷമാണ്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍സെക്കന്ററി കോഴ്‌സിന് സമാനമാണ് ഈ പഠന പദ്ധതി. ഹ്യൂമാനിററീസ്, കോമേഴ്‌സ് ഗ്രൂപ്പികളില്‍ ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതിയാണ് ഹയര്‍സെക്കന്ററി തുല്യതാ പഠന കോഴ്‌സിനുണ്ടായിക്കുക. യോഗ്യത -പത്താംതരം തുല്യതാകോഴ്‌സ്/ഔപചാരിക തലത്തില്‍ എസ്.എസ്.എല്‍.സി വിജയിച്ചതിനുശേഷം പഠനം നിര്‍ത്തിയവര്‍. ഔപചാരിക തലത്തിലുള്ള പ്ലസ്ടൂ/പ്രീഡിഗ്രി പഠനം ഇടയ്ക്കുവെച്ചു നിര്‍ത്തിയവര്‍/പരീക്ഷയില്‍ പരാജയപ്പെട്ടവര്‍. താല്‍പര്യമുള്ളവര്‍ വൈക്കം നഗരസഭാ വികസന വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. അന്വേഷണങ്ങള്‍ക്ക് 9961028204 എന്ന നമ്പരില്‍ ബന്ധപ്പെടുക.