Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്‍ഡ്യന്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു
13/08/2021
കടുത്തുരുത്തി സിഎഫ്എല്‍ടിസി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ എഐബിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി ജോസഫ് മുഖ്യപ്രഭാഷണം നടത്തുന്നു.

കടുത്തുരുത്തി: കടുത്തുരുത്തി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ചികിത്സാ കേന്ദ്രം പ്രവര്‍ത്തകരെ ഇന്‍ഡ്യന്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ആദരിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം മുപ്പതോളം ജീവനക്കാരാണുള്ളത്. മൂവായിരത്തിനടുത്ത് കൊവിഡ് രോഗികള്‍ക്ക് ഇതിനോടകം ഇവിടെ ചികിത്സ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിലിന്റെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഐബിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി ജോസഫ്, ജില്ലാ പ്രസിഡന്റ് രവീന്ദ്രനാഥ്, ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധി എം.എസ് ജ്യോതി, കോവിഡ് സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ. ബിനാഷ ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോവിഡ് സെന്ററിന്റെ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടിയും അമ്മാസ് ബേക്കറി ഉടമ ഫിറോസ് മാവുങ്കല്‍ മധുര പലഹാരങ്ങളും നല്‍കി.