Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവ. എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഓണവിപണി തുടങ്ങി
12/08/2021
വൈക്കം താലൂക്ക് ഗവ. എംപ്ലോയീസ് സഹകരണ സംഘം ആരംഭിച്ച ഓണവിപണി സഹകരണവകുപ്പ് അസി. ഡയറക്ടര്‍ പി.എസ് സിമി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവ. എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കൊച്ചുകവല-കച്ചേരിക്കവല റോഡരികില്‍ സംഘം കെട്ടിടത്തില്‍ തുടങ്ങിയ ഓണവിപണി സഹകരണ വകുപ്പ് അസി. ഡയറക്ടര്‍ പി.എസ് സിമി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.കെ വിപിനന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.ജി അഭിലാഷ്, പി. കെ ബേബി, സഹകരണസംഘം സൂപ്രണ്ട് സജിന്‍ കുര്യാക്കോസ്, എം.എന്‍ അനില്‍കുമാര്‍, സി.ബി ഗീത, സംഘം സെക്രട്ടറി പി.എസ് ശരണ്യ എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച സബ്‌സിഡി നിരക്കില്‍ പലവ്യഞ്ജന സാധനങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിപണനം നടത്തുന്നത്.