Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐവൈഎഫിന്റെ ആംബുലന്‍സ് ഫണ്ടിലേക്ക്‌ കാനം രാജേന്ദ്രന്റെ അവാര്‍ഡ് തുകയും
12/08/2021
കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ കെ.പി പ്രഭാകരന്‍ സ്മാരക അവാര്‍ഡിനൊപ്പം ലഭിച്ച തുക സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആംബുലന്‍സ് ഫണ്ടിലേക്ക് കൈമാറുന്നു.


വൈക്കം: എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആംബുലന്‍സ് ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമായി കാനം രാജേന്ദ്രന്റെ അവാര്‍ഡ് തുകയും. മുന്‍ മന്ത്രിയും തൊഴിലാളി നേതാവുമായിരുന്ന കെ.പി പ്രഭാകരന്റെ സ്മരണാര്‍ത്ഥം കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുകയായ ഇരുപത്തയ്യായിരം രൂപയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിക്ക് കൈമാറിയത്. ഈ കഴിഞ്ഞ മഹാമാരിയുടെ കാലത്ത് രോഗികളെയും മറ്റും ആശുപത്രിയില്‍ എത്തിക്കുന്നതിനും പരിചരണം ഉറപ്പാക്കുന്നതിനും മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളിലായി 12 വാഹനങ്ങളാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഈയവസരത്തിലാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയമായി സ്വന്തമായി ഒരു ആംബുലന്‍സ് എന്ന ആശയം എഐവൈഎഫ് എറ്റെടുത്തത്. രണ്ടു മാസങ്ങള്‍ കൊണ്ട് ആംബുലന്‍സിനാവശ്യമായ പന്ത്രണ്ട് ലക്ഷം രൂപ പൊതുജന സഹകരണത്തോടെ സമാഹരിക്കുന്നതിനാണ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആവശ്യത്തിന്റെ ഗൗരവമറിഞ്ഞ് നിര്‍ലോഭമായ സഹകരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ചു വരുന്നതെന്ന് എഐവൈഎഫ് നേതാക്കള്‍ അറിയിച്ചു. ആലപ്പുഴയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ വച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എം.ജി രഞ്ജിത്ത്, സെക്രട്ടറി പി.ആര്‍ ശരത് കുമാര്‍, വൈസ് പ്രസിഡന്റ് മാത്യൂസ് ദേവസ്യ, സി പി ഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി.ജോസഫ്, സെക്രട്ടറിയേറ്റ് അംഗം ആര്‍ ബിജു എന്നിവര്‍ കാനം രാജേന്ദ്രനില്‍ നിന്നും അവാര്‍ഡ് തുക ഏറ്റുവാങ്ങി.  കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ് പി കൃഷ്ണ പിള്ളയുടെ അനുസ്മരണദിനമായ ഓഗസ്റ്റ് 19ന് തലയോലപ്പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് റവന്യു മന്ത്രിയും എഐവൈഎഫ് ദേശീയ സെക്രട്ടറിയുമായ കെ രാജന്‍ ആംബുലന്‍സ് നാടിന് സമര്‍പ്പിക്കും.