Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ഗീസ് അരക്കത്തില്‍ അനുസ്മരണം നടത്തി
11/08/2021
കോണ്‍ഗ്രസ് നേതാവായിരുന്ന വര്‍ഗീസ് അരക്കത്തിലിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി അനുസ്മരണ പ്രഭാഷണം നടത്തുന്നു.

വൈക്കം: കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായിരുന്ന വര്‍ഗീസ് അരക്കത്തിലിന്റെ നാലാം ചരമ വാര്‍ഷികദിനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ കെപിസിസി അംഗം മോഹന്‍ ഡി ബാബു, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ സനീഷ് കുമാര്‍, പി.വി പ്രസാദ്, ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, എം.കെ ഷിബു, കെ.പി ശിവജി, കെ.കെ സചിവോത്തമന്‍, ബി ചന്ദ്രശേഖരന്‍, വൈക്കം ജയന്‍, എം ഗോപാലകൃഷ്ണന്‍, ടി.ടി സുദര്‍ശനന്‍, ജോണ്‍ തറപ്പേല്‍, പി.എസ് രാഹുല്‍, കെ.ആര്‍ ഷൈല കുമാര്‍, വി ബിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.