വൈക്കം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ യോഗ മെഡിക്കല്‍ ക്യാമ്പിനു തുടക്കമായി
10/08/2021
വൈക്കം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച യോഗ മെഡിക്കല്‍ ക്യാമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഭാരതീയ ചികിത്സാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന യോഗ മെഡിക്കല്‍ ക്യാമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്മാന് പി.ടി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബിജിമോള്‍ പ്രസംഗിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍കുമാര്‍ ക്ലാസ് നയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു നടത്തുന്ന ക്യാമ്പില്‍ ഡോക്ടര്‍മാരായ ധന്യാദാസ്, പി.ആര് രഞ്ജന, സുമി ശ്രീകുമാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.