Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി
10/08/2021
വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) ടി.വി പുരം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം യൂണിയന്‍ ജില്ലാ പ്രസിഡന്റ് ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ പ്രതിഷേധമിരമ്പി. ടി.വി പുരം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം യൂണിയന്‍ ജില്ലാ പ്രസിഡന്റ് ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു. എം.എസ് രാമചന്ദ്രന്‍, പി.വി മനോഹരന്‍, ടി.എ തങ്കച്ചന്‍, ദീപാ ബിജു, രമണി രമേശന്‍, എ.കെ അഖില്‍, സീമാ സുജിത്ത്, കെ ബേബി, ചിത്തിരന്‍, ജീനാ തോമസ്, ശോഭന എന്നിവര്‍ പങ്കെടുത്തു. തലയാഴം പഞ്ചായത്തിന് മുന്നില്‍ നടത്തിയ സമരം എഐടിയുസി വൈക്കം മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ മണ്ഡലം സെക്രട്ടറി പി.ആര്‍ രജനി, എഐടിയുസി ജില്ലാ കൗണ്‍സില്‍ അംഗം സി.കെ പ്രശോഭനന്‍, ശശികല, ആശ, അനീഷ, സജിത, പ്രസന്നകുമാരി, ലത എന്നിവര്‍ പ്രസംഗിച്ചു. വൈക്കം നഗരസഭ ഓഫീസ് പടിക്കല്‍ നടത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡി രഞ്ജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.എന്‍ പ്രദീപ്കുമാര്‍, അശോകന്‍ വെള്ളവേലി, സിന്ധു മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. വെച്ചൂര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണാസമരം സിപിഐ ലോക്കല്‍ സെക്രട്ടറി കെ.എം വിനോഭായ് ഉദ്ഘാടനം ചെയ്തു. ശ്രീദേവി ജയന്‍ അധ്യക്ഷത വഹിച്ചു. ഗീത സോമന്‍, ഹരിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടത്തിയ സമരം സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. മറവന്‍തുരുത്ത് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ എഐടിയുസി മണ്ഡലം ട്രഷറര്‍ ബി രാജേന്ദ്രന്‍, വെള്ളൂര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ യൂണിയന്‍ മണ്ഡലം കമ്മിറ്റി അംഗം മഹിളാമണി, വല്ലകത്ത് ഉദയനാപുരം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി കെ വേണുഗോപാല്‍, വൈക്കം ബ്ലോക്ക് ഓഫീസ് പടിക്കല്‍ യൂണിയന്‍ മണ്ഡലം പ്രസിഡന്റ് സാബു പി മണലോടി, ബ്രഹ്മമംഗലത്ത് ചെമ്പ് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ യൂണിയന്‍ സെക്രട്ടറി കെ.ആര്‍ ചിത്രലേഖ, ചെമ്പ് വില്ലേജ് ഓഫീസിനുമുന്നില്‍ എഐടിയുസി മണ്ഡലം കമ്മിറ്റി അംഗം എം.കെ ശീമോന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ അലവന്‍സ് എല്ലാ തൊഴിലാളികള്‍ക്കും അനുവദിക്കുക, ക്ഷേമനിധി ഉടന്‍ നടപ്പിലാക്കുക, കോവിഡ് ധനസഹായം നല്‍കുക, മിനിമം കൂലി നല്‍കുക, തൊഴില്‍ദിനം വര്‍ധിപ്പിക്കുക, വാക്‌സിന്‍ വിതരണത്തില്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.