Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സേവ് ഇന്‍ഡ്യ: എഐടിയുസി നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി
09/08/2021
ക്വിറ്റ് ഇന്‍ഡ്യ ദിനത്തില്‍ സേവ് ഇന്‍ഡ്യ ക്യാമ്പയിന്റെ ഭാഗമായി എഐടിയുസി നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണാസമരം ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്വിറ്റ് ഇന്‍ഡ്യ ദിനത്തില്‍ വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് സേവ് ഇന്‍ഡ്യ ക്യാമ്പയിന്റെ ഭാഗമായി എഐടിയുസി നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സമരത്തില്‍ പ്രതിഷേധമിരമ്പി. ഭരണഘടന വിരുദ്ധമായ തൊഴിലാളി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കുക, പൊതുമേഖല സ്വകാര്യവല്‍കരണ നടപടികള്‍ അവസാനിപ്പിക്കുക, വൈദ്യൂതി നിയമ ഭേദഗതി ബില്‍ 2021, പ്രതിരോധ മേഖല നിയമ ഭേദഗതി ബില്‍, ബ്ലൂ ഇക്കോണമി നിയമം എന്നിവ പിന്‍വലിക്കുക, പെട്രോള്‍-ഡിസല്‍ വില വര്‍ധനവ് പിന്‍വലിക്കുക, അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 600 രൂപയായും തൊഴില്‍ ദിനങ്ങള്‍ 300 ദിവസമായും വര്‍ധിപ്പിക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. എഐടിയുസി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ഡി.രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിച്ചു, പി.എസ് പുഷ്‌കരന്‍, കെ അജിത്ത്, ഇ.എന്‍ ദാസപ്പന്‍, സി.കെ പ്രശോഭനന്‍, പി.ആര്‍ ശശി, പി.ആര്‍ രജനി, സി.എന്‍ പ്രദീപ് കുമാര്‍, സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. എഐടിയുസി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണാസമരം സംഘടിപ്പിച്ചു. എഐടിയുസി ജില്ലാ ജോയിന്റ് സെകട്ടറി ജോണ്‍ വി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ് രത്‌നാകരന്‍, ബി രാജേന്ദ്രന്‍, പി.കെ രാധാകൃഷ്ണന്‍, വി.എന്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.