Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാര ദിനം ആചരിച്ചു
09/08/2021
ദേശീയ വ്യാപാര ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ടൗണ്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനു മുന്നില്‍ പ്രസിഡന്റ് പി ശിവദാസ് പതാക ഉയര്‍ത്തുന്നു.

വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്‍പത് ദേശീയ വ്യാപാര ദിനമായി ആചരിച്ചു. വ്യാപാര ഭവനില്‍ രാവിലെ പ്രസിഡന്റ് പി ശിവദാസ് പതാക ഉയര്‍ത്തി. ദിനാചരണ യോഗം, മധുരപലഹാര വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തി. പ്രസിഡന്റ് പി ശിവദാസ് വ്യാപാര ഭവനു മുന്നില്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എം.ആര്‍ റെജി, ട്രഷറര്‍ പി.കെ ജോണ്‍, വൈസ് പ്രസിഡന്റുമാരായ ജെയ്ജോണ്‍ പേരയില്‍, ജോര്‍ജ് കൂടല്ലി, കെ ശിവപ്രസാദ്,. യൂണിയന്‍ സെക്രട്ടറിമാരായ എന്‍.ജി ബാലചന്ദ്രന്‍, വി അനൂപ്, എസ്.എ തമ്പി, രഞ്ജിത്ദാസ് ഗുപ്താസ്, ബിജു, മധു എന്നിവര്‍ പങ്കെടുത്തു.