Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്എന്‍ഡിപി യൂണിയന്റെ വിധവകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമായി
09/08/2021
വൈക്കം എസ്എന്‍ഡിപി യൂണിയനിലെ ശാഖകളിലേക്ക് നല്‍കുന്ന വിധവ പെന്‍ഷന്റെ വിതരണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രേഖകള്‍ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: എസ്എന്‍ഡിപി യൂണിയനിലെ 54 ശാഖായോഗങ്ങളില്‍പെട്ട 108 വിധവകള്‍ക്ക് 1000 രൂപ വീതമുള്ള പെന്‍ഷന്‍ വിതരണം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ഓണത്തത്തിനു മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം ചെയ്തത് യൂണിയന്‍ കൗണ്‍സില്‍ അംഗം സെന്‍ സുഗുണന്‍ രേഖകള്‍ ഏറ്റുവാങ്ങി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍ അഡ്വ. രമേഷ് പി.ദാസ്, യൂത്ത് മൂവ്മെന്റ് യൂണിയന്‍ പ്രസിഡന്റ് വിവേക് പ്ലാത്താനത്ത്, സാജു കോപ്പുഴ, എസ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.