Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂത്ത് കോണ്‍ഗ്രസ് എസ് വിക്ടര്‍ സേന
04/04/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശയ്ക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ് എസ് വിക്ടര്‍ സേനയ്ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 4ന് കല്ലറ പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ വലിയപറമ്പ് കോളനിയില്‍ ഭവനസന്ദര്‍ശനത്തോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ്സ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല നിര്‍വ്വഹിക്കുന്നു. മാധവന്‍ അദ്ധ്യക്ഷത വഹിക്കും. സമാപനം വെള്ളൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി.ഗോപി ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ്സ് ജില്ല വൈസ് പ്രസിഡന്റ് വിമല്‍ കൃഷ്ണ്‍ അദ്ധ്യക്ഷത വഹിക്കും. പാര്‍ട്ടി ബ്ലോക്ക് നേതക്കന്‍മാരായ പി.ഷണ്‍മുഖന്‍, സുധീഷ് വടകര തുടങ്ങിയ നേതാക്കന്‍മാര്‍ സംസാരിക്കും.