Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി നാരായണനെ അനുസ്മരിച്ചു
07/08/2021
വൈക്കത്തെ സിപിഐ നേതാവും മുന്‍ എംഎല്‍എയുമായിരുന്ന പി നാരായണന്റെ ഒന്നാമത് ചരമ വാര്‍ഷികാനുസ്മരണം സിപിഐ ജില്ലാ എക്‌സി. അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായിരുന്ന പി നാരായണന്റെ ഒന്നാമത് ചരമ വാര്‍ഷികം പാര്‍ട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. വലിയകവലയിലെ പി കൃഷ്ണപിള്ള സ്മാരകമന്ദിരത്തിനുമുന്നില്‍ നടന്ന ചടങ്ങില്‍ പി നാരായണന്റെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ എക്‌സി. അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി കെ അജിത്ത്, ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി ജീവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എസ് പുഷ്‌കരന്‍, ഡി രഞ്ജിത്കുമാര്‍, കെ.കെ ചന്ദ്രബാബു, സി.കെ പ്രശോഭനന്‍, കെ.വി പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രവിവരണം

അനുസ്മരണം