Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഋഷഭ വാഹനം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
06/08/2021
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പ്രദോഷ ദിനത്തില്‍ നടന്ന ഋഷഭ വാഹനം എഴുന്നള്ളിപ്പ്.

 

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ പ്രദോഷ ദിനത്തിന്റെ ഭാഗമായി നടത്തിയ ഋഷഭ വാഹനം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. തിരുവാതിര നക്ഷത്രവും പ്രദോഷവും കൂടി ഒരുമിച്ച് വരുന്ന പ്രത്യേക ദിവസങ്ങളില്‍ ഒന്നായിരുന്ന വ്യാഴാഴ്ചയാണ് എഴുന്നള്ളിപ്പ് നടത്തിയത്. ഒരു മാസത്തില്‍ വെളുത്ത പക്ഷത്തിലെയും കറുത്ത പക്ഷത്തിലെയും പ്രദോഷം ആചരിക്കാറുണ്ട്. വ്യാഴാഴ്ച കറുത്ത പക്ഷത്തിലെ പ്രദോഷമായിരുന്നു. പരമശിവന്‍ തന്റെ പത്‌നിയായ പാര്‍വതീ ദേവിയെ രത്‌ന പീഠത്തില്‍ ഇരുത്തിയ ശേഷം കൈലാസത്തില്‍ താണ്ഡവമാടിയ ദിനമാണ് പ്രദോഷം ആയി ആചരിക്കുന്നത്. ക്ഷേത്രത്തില്‍ ദീപാരാധനയുടെ ഒപ്പം വിശേഷാല്‍ പ്രദോഷ പൂജയും നടത്തി. മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. അത്താഴശീവേലിക്ക് വെള്ളിയില്‍ നിര്‍മിതമായ ഋഷഭത്തിന്റെ പുറത്ത് മൂസതുമാരുടെ നേതൃത്വത്തില്‍ ശിവന്റെ ബിംബം വച്ചുകെട്ടി എഴുന്നള്ളിച്ചു. താളമേള വാദ്യങ്ങളുടെയും ഘട്ടിയം ചൊല്ലലിന്റെയും അകമ്പടിയോടെ പ്രദക്ഷിണം പൂര്‍ത്തിയാക്കി. വൈക്കം സുമോദ്, വൈക്കം ഷിബു, വെച്ചൂര്‍ വൈശാഖ്, വടയാര്‍ ബാബു എന്നിവര്‍ താളമേളങ്ങള്‍ക്ക് നേതൃത്വം നല്‍കി.