Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരി വ്യവസായി ഏകോപന സമിതി 600 കച്ചവടക്കാര്‍ക്ക് ഓണകിറ്റുകള്‍ നല്‍കി
06/08/2021
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ 600 കച്ചവടക്കാര്‍ക്ക് നല്‍കിയ ഓണക്കിറ്റ് വിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ 600 വ്യാപാരികള്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു. 10 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും അടങ്ങിയതായിരുന്നു കിറ്റുകള്‍. ആറു ലക്ഷം രൂപയാണ് ചെലവ്. വ്യാപാരി വ്യവസായി ഏകോപന സമിതി ആദ്യമായാണ് ഓണത്തിന് കിറ്റ് വിതരണം നടത്തുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ തോമസ്‌കുട്ടി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കച്ചവടസ്ഥാപനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് സമാശ്വാസ പദ്ധതികള്‍ കൊണ്ടുവരണമെന്ന് എം.കെ തോമസ്‌കുട്ടി ആവശ്യപ്പെട്ടു. സമിതി വൈക്കം യൂണിറ്റ് പ്രസിഡന്റ് കെ ശിവദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ആര്‍ റെജി, ട്രഷറര്‍ പി.കെ ജോണ്‍, കെ ശിവപ്രസാദ്, ജെയ്ജോണ്‍ പേരയില്‍ വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് കൂടല്ലി, സന്തോഷ്, യൂണിറ്റ് സെക്രട്ടറിമാരായ വി അനൂപ്, എന്‍.ജി ബാലചന്ദ്രന്‍, എസ്.എ തമ്പി എന്നിവര്‍ പ്രസംഗിച്ചു.