Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഹിറോഷിമ-നാഗസാക്കി ദിനാചരണം നടത്തി
06/08/2021
അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സംഘടന (ഐപ്‌സോ) വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നടത്തിയ ഹിരോഷിമ-നാഗസാക്കി ദിനാചരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സംഘടന (ഐപ്‌സോ) വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറേനടയില്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഹിറോഷിമ-നാഗസാക്കി ദിനാചരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ചന്ദ്രബാബു ഏടാടന്‍, സി.കെ പ്രശോഭനന്‍, പി സോമന്‍ പിള്ള, അഡ്വ. കലേഷ്, അജിത്ത് വര്‍മ, അനിരുദ്ധന്‍ മുട്ടുംപുറം എന്നിവര്‍ പ്രസംഗിച്ചു.