Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്വ. വി.വി സത്യനെ അനുസ്മരിച്ചു
04/08/2021
കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. വി.വി സത്യന്റെ ചരമവാര്‍ഷിക അനുസ്മരണം കെപിസി സി മുന്‍ സെക്രട്ടറി അജയ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെപിസിസി എക്‌സി. അംഗവും വൈക്കം നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ. വി.വി സത്യന്റെ രണ്ടാമത് ചരമവാര്‍ഷിക അനുസ്മരണം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും സത്യന്‍ സ്മാരക ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ആചരിച്ചു. നഗരസഭയ്ക്കു മുന്നില്‍ സത്യന്റെ ഛായചിത്രം അലങ്കരിച്ച് പുഷ്പാര്‍ച്ചന നടത്തി. മൂത്തേടത്തുകാവ് അഭയകേന്ദ്രത്തിലെ അന്തയവാസികള്‍ക്ക് ഉച്ചഭക്ഷണവും നല്‍കി. കോണ്‍ഗ്രസ് ഭവനില്‍ നടത്തിയ അനുസ്മരണ സമ്മേളനം കെപിസിസി മുന്‍ സെക്രട്ടറി അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും ട്രസ്റ്റ് ചെയര്‍മാനുമായ അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി സിബിച്ചന്‍, മോഹന്‍ ഡി.ബാബു, പി.വി പ്രസാദ്, അഡ്വ. എ.സനീഷ്‌കുമാര്‍, പി.എന്‍ ബാബു, ജെയ്ജോണ്‍ പേരയില്‍, ബി അനില്‍കുമാര്‍, വിവേക് പ്ലാത്താനത്ത്, സോണി സണ്ണി, പി.വി ജയന്തന്‍, വിജയമ്മ ബാബു, ജയപ്രകാശ്, ജോര്‍ജ്ജ് വര്‍ഗീസ്, പ്രീത രാജേഷ്, വൈക്കം ജയന്‍, രാധിക ശ്യാം, ബിജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.