Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍
04/08/2021
ഓണ്‍ലൈന്‍ പഠനത്തിനായി വിഷമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ നല്‍കുന്ന സ്മാര്‍ട്ട് ഫോണുകളുടെ ടി.വി പുരം ഗവ. ഹൈസ്‌കൂളിലെ വിതരണ ഉദ്ഘാടനം ഡിസിസി മുന്‍ സെക്രട്ടറി ബി അനില്‍കുമാര്‍ പ്രധാനാധ്യാപിക ആര്‍ ശ്രീദേവിക്ക് കൈമാറി നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡ് കാലത്ത് വിദ്യാര്‍ഥി സമൂഹത്തിനു കൈതാങ്ങായി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍. ഓണ്‍ലൈന്‍ പഠനത്തിന് സംവിധാനമില്ലാതെ വിഷമിച്ച വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും പഠനോപകരണങ്ങളും പ്രതിരോധ പ്രവര്‍ത്തന ഉപകരണങ്ങളും സ്‌കൂളുകളിലും പൊതു സമൂഹത്തിനും വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ അഞ്ചര കോടി രൂപയുടെ സഹായങ്ങളാണ് അസോസിയേഷന്‍ നല്‍കിയതെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ടി അനില്‍കുമാര്‍ പറഞ്ഞു. വൈക്കത്തെ വിവിധ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണുകളുടെയും മറ്റു പഠനസഹായികളുടെയും വിതരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് ജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.വി പുരം ഹൈസ്‌കൂളിലേക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ പ്രധാനാധ്യാപിക ആര്‍ ശ്രീദേവി ഏറ്റുവാങ്ങി. സമ്മേളനം ഡിസിസി മുന്‍ സെക്രട്ടറി ബി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.പി അജിത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി അനില്‍കുമാര്‍, ശ്രീരാജ് ഇരുമ്പേപള്ളി, കെപിഎസ്ടിഎ സംസ്ഥാന സമിതി അംഗം പി പ്രദീപ്, സംസ്ഥാന കൗണ്‍സിലര്‍ കെ.ടി അനില്‍കുമാര്‍, ബൈജുമോന്‍ ജോസഫ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.