Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിള ഇന്‍ഷുറന്‍സ് പദ്ധതി നിഷേധിച്ചതിനെതിരേ സമരം ശക്തമാക്കി നെല്‍കര്‍ഷകര്‍
03/08/2021
പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തലയാഴം പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ സമരം വനം സൗത്ത് പാടശേഖരസമിതി പ്രസിഡന്റ് സിബിച്ചന്‍ ഇടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:   പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ഭീമാ യോജന സ്‌കീമില്‍ കഴിഞ്ഞ വര്‍ഷം അംഗങ്ങളായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിവിധ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നെല്‍ കര്‍ഷകര്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. 640 രൂപ വീതം പ്രീമിയം അടച്ചു പദ്ധതിയില്‍ ചേര്‍ന്ന ജില്ലയിലെ ഏഴായിരം കര്‍ഷക്കാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ആനൂകൂല്യം നഷ്ടമായിരിക്കുന്നത്. 15 കോടിയില്‍പരം രൂപയാണ് ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. വിവിധ കാലഘടങ്ങളില്‍ ഉണ്ടായ വെള്ളപൊക്കവും കൃഷിനാശവും ഓരോ കര്‍ഷകനും താങ്ങാനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. 2018 മുതല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപൊക്കവും അതുവഴി ഉണ്ടായ നാശനഷ്ടങ്ങളും ബന്ധപ്പെട്ട അധികാരികള്‍ രേഖപ്പെടുത്തിയിട്ടുളളതാണ്. അര്‍ഹമായ ആനൂകൂല്യം നല്‍കിയില്ലെങ്കില്‍ സമര പരിപാടികള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നും വിവിധ പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു. വനം സൗത്ത് പാടശേഖര സമിതി പ്രസിഡന്റ് സിബിച്ചന്‍ ഇടത്തില്‍ സമരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രകാശന്‍ ചതുരത്തറ, മണ്ണാറംകണ്ടം ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രന്‍ ചന്ദ്രാലയം, ടോമി പത്തുപറ, ബേബി കൊച്ചുതറ, രാജു കോടാലിച്ചിറ, ജനാര്‍ദ്ദനന്‍ പുത്തന്‍തറ, സജി മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.