Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി
03/08/2021
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈക്കത്ത് വ്യാപാരികള്‍ നടത്തിയ പന്തം കൊളുത്തി പ്രകടനം.

വൈക്കം: എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കുക, അശാസ്ത്രീയമായ ടിപിആര്‍ നിരക്കില്‍ കടകള്‍ അടപ്പിക്കുന്നത് അവസാനിപ്പിക്കുക, ലോണുകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈക്കത്ത് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി ശിവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആര്‍ റെജി, കെ ശിവദാസ്, ജോര്‍ജ് കൂടല്ലി, പി.കെ ജോണ്‍, രഞ്ജിത് ദാസ് ഗുപ്താസ്, വി അനൂപ്, ഹരിഹരന്‍, നീപകുമാര്‍, മധു, എന്നിവര്‍ നേതൃത്വം നല്‍കി.