Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് തൊഴിലാളികള്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
03/08/2021
വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ സമരം ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സമരം നടത്തി. 200 ദിവസം തൊഴില്‍ നല്‍കുക. വേതനം 600 രൂപയായി വര്‍ധിപ്പിക്കുക. തൊഴിലുറപ്പ് തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ.വി ചിത്രാംഗദന്‍, മോഹന്‍ കെ.തോട്ടുപുറം, ജോര്‍ജ് വര്‍ഗീസ്, രാജശ്രീ വേണുഗോപാല്‍, ജി രാജീവ്, കെ.വി മനോഹരന്‍, രമാദേവി മനോഹരന്‍, കെ സജീവന്‍, അശോകന്‍ ഇളമ്പേല്‍, വി അരവിന്ദന്‍, ഷീബ ഐസക്, മഹിളാമണി എന്നിവര്‍ പ്രസംഗിച്ചു.