Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുഭിക്ഷകേരളം: പഞ്ചായത്ത് അംഗത്തിന് ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയില്‍ നൂറുമേനി വിളവ്
03/08/2021
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം ജിനു ബാബുവിന്റെ വീട്ടുവളപ്പില്‍ നടത്തിയ ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌ക്കരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ബയോ ഫ്‌ളോക്ക് മത്സ്യകൃഷി നടത്തിയ ഉദയനാപുരം പഞ്ചായത്തംഗത്തിന് നൂറുമേനി വിളവ്. ഉദയനാപുരം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗമായ ഇരുമ്പൂഴിക്കര ജിനു ഭവനില്‍ ജിനു ബാബുവാണ് മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുത്തത്. സ്വന്തം വീട്ടുവളപ്പില്‍ ഫിഷറീസ് വകുപ്പ് നല്‍കിയ 1500 ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍ പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചിരുന്നത്. ഏഴു മാസം കൊണ്ട് മത്സ്യങ്ങള്‍ക്ക് 500-750 ഗ്രാം തൂക്കം ലഭിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി പ്രസാദ്, സിഡിഎസ് പ്രതിനിധി സുശീല, അക്വാ ഫിഷ് കോ-ഓര്‍ഡിനേറ്റര്‍ സുധ ഷാജി എന്നിവര്‍ പ്രസംഗിച്ചു.