Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീധനവിരുദ്ധ-സ്ത്രീപീഡനരഹിത കേരളം: യുവകലാസാഹിതി സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
02/08/2021
'സ്ത്രീധനവിരുദ്ധ-സ്ത്രീപീഡനരഹിത കേരളത്തിനായി കൈകോര്‍ക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ സാംസ്‌കാരിക കൂട്ടായ്മ സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 'സ്ത്രീധനവിരുദ്ധ-സ്ത്രീപീഡനരഹിത കേരളത്തിനായി കൈകോര്‍ക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാന വ്യാപക പരിപാടിയുടെ ഭാഗമായി വൈക്കത്ത് സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വൈക്കം സത്യഗ്രഹ സ്മാരകഹാളിനുമുന്നില്‍ നടത്തിയ കൂട്ടായ്മ സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് സി.കെ പ്രശോഭനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരവിന്ദന്‍ കെ.എസ് മംഗലം, സാംജി ടി.വി പുരം, പി.എസ് മുരളീധരന്‍, പി.ആര്‍ രജനി എന്നിവര്‍ പ്രസംഗിച്ചു. പി.കെ രാധാകൃഷ്ണന്‍, കെ.വി സുമ, സലിം മുല്ലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.