ഗുരുകാരുണ്യം പദ്ധതി: 575 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്കി
02/08/2021
ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്എന്‍ഡിപി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖ 575 കുടുംബങ്ങള്‍ക്ക് നല്കുന്ന ഭക്ഷ്യകിറ്റ് വിതരണം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖ ഗുരുകാരുണ്യം പദ്ധതിയില്‍പെടുത്തി 575 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ, സെക്രട്ടറി സി.എസ് ആശ, യൂണിയന് വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന് കൗണ്‍സിലര്‍ സെന്‍ സുഗുണന്, ശാഖാ വൈസ് പ്രസിഡന്റ് ശശീന്ദ്രന്, സിനി, അനുമോള്‍, വിശ്വംഭരന്, കാര്ത്തികേയന്, ഷാജി, ജോമാന്‍, പ്രസന്ന എന്നിവര്‍ പങ്കെടുത്തു.