Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ മത്സ്യകൃഷി: ടി.വി പുരത്ത് പൊതുകുളങ്ങളില്‍ കാര്‍പ്പ് മത്സ്യങ്ങളെ നിക്ഷേപിച്ചു
01/08/2021
സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ടി.വി പുരം പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപം സരസ്വതി കുളത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ടി.വി പുരം പഞ്ചായത്തിലെ പൊതുകുളങ്ങളില്‍ കാര്‍പ്പ് മത്സ്യങ്ങളെ നിക്ഷേപിച്ചു. ടി.വി പുരം പഞ്ചായത്തിലെ സരസ്വതി, ചെമ്മനത്തുകര, വലിയകുളം, പറക്കാട്ട്, പടിക്കല്‍, മുല്ലശേരി തുടങ്ങിയ പൊതുകുളങ്ങളിലാണ് കാര്‍പ്പ് മത്സ്യങ്ങളായ കട്‌ല, രോഹു, മൃഗാള്‍ തുടങ്ങിയവയെ നിക്ഷേപിച്ചത്. പൊതുകുളങ്ങളില്‍ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളില്‍ നല്ലൊരു പങ്കും വളര്‍ന്ന് പൊതുജനങ്ങള്‍ക്കു ഉപകാരപ്രദമായതിന്റെ അടിസ്ഥാനത്തില്‍ പൊതു ജലാശയങ്ങളില്‍ മല്‍സ്യകൃഷിക്കു പ്രാമുഖ്യം നല്‍കുന്നതിനു കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് ഫിഷറീസ് വകുപ്പ് അധികൃതര്‍. ടി.വി പുരം സരസ്വതി കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ടി.വി പുരം ഗ്രാമപഞ്ചായത് പ്രസിഡന്റ് കവിത റെജി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി മോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ അഖില്‍, കെ.പി ജോസഫ്, ജനകീയ മല്‍സ്യകൃഷി പ്രമോട്ടര്‍ ശ്രീജു എന്നിവര്‍ പങ്കെടുത്തു.