Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം.ജി യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം: സൗജന്യ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി
31/07/2021
എം.ജി യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തിന് ശ്രീ മഹാദേവ കോളേജില്‍ തുടങ്ങിയ സൗജന്യ ഹെല്‍പ് ഡെസ്‌ക് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെ കഴിയുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി വൈക്കം ശ്രീ മഹാദേവ കോളേജില്‍ എം.ജി യൂണിവേഴ്‌സിറ്റിയുടെ ബിരുദ പ്രവേശനത്തിനുള്ള സൗജന്യ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. സി.കെ ആശ എംഎല്‍എ ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്  അധ്യക്ഷത വഹിച്ചു. ഡെസ്‌ക് കോ-ഓര്‍ഡിനേറ്റര്‍ എം.എ അനൂപ്  പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. മാനേജര്‍ ബി മായ, പ്രിന്‍സിപ്പല്‍ സെറ്റിന പി.പൊന്നപ്പന്‍, അസി. പ്രൊഫസര്‍മാരായ എസ് ഐശ്വര്യ, അനുപ പി നാഥ്, ശ്രീലക്ഷ്മി ചന്ദ്രശേഖര്‍, സെക്ഷന്‍ ഓഫീസര്‍ എസ് രജിത, ആദര്‍ശ് എം.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 15 വരെ പൂര്‍ണമായും സൗജന്യ സേവനം ലഭ്യമാകുമെന്ന് കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ അറിയിച്ചു. ഫോണ്‍: 9656007650, 9605038786.