Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവ വൈവിധ്യ ബോര്‍ഡിന്റെ അവാര്‍ഡ് തിളക്കത്തില്‍ വിഷ്ണു
31/07/2021
വിഷ്ണു മാതാപിതാക്കള്‍, ഭാര്യ, മകന്‍ എന്നിവരുമായി വെച്ചൂര്‍ പശുക്കള്‍ക്കൊപ്പം.

വൈക്കം: വെച്ചൂര്‍ പശുക്കളുടെ സംരക്ഷകനായ യുവാവിനു കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സംസ്ഥാനതല അവാര്‍ഡ്. വൈക്കം വെച്ചൂര്‍ ഇടയാഴം വെളത്തറയില്‍ സലിമിന്റ മകന്‍ വി.എസ് വിഷ്ണുവിനാണ് നാടന്‍ വളര്‍ത്തു പക്ഷിമൃഗാദികളുടെ സംരക്ഷകനെന്ന നിലയില്‍ അവാര്‍ഡ് ലഭിച്ചത്. ഇതേ വിഭാഗത്തില്‍ കുറിച്ചി വലിയപറമ്പില്‍ എസ് പ്രദീപ് കുമാറിനും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാരമ്പര്യമായി വിഷ്ണുവിന്റെ കുടുംബത്തിനു പശു വളര്‍ത്തലുണ്ട്. 17-ാം വയസില്‍ ജന്തു പരിപാലനത്തില്‍ ആകൃഷ്ടനായ വിഷ്ണുവിന് ഇപ്പോള്‍ ചെറുതും വലുതുമായി 10 വെച്ചുര്‍ പശുക്കളും വെച്ചൂര്‍ പശു ഇനത്തിലുള്ള രണ്ടു കാളകളും ഒരു കാസര്‍കോട് കുള്ളന്‍ പശുവും ഉണ്ട്. ഇതിനു പുറമെ രണ്ടു കുതിരകള്‍, കനേഡിയന്‍ പിഗ്മി ഇനത്തില്‍പ്പെട്ട ആടുകള്‍, നാടന്‍ കോഴികള്‍ എന്നിവയുടെ പരിപാലനത്തിലും വിഷ്ണു വ്യാപൃതനാണ്. വിഷ്ണുവിന്റ ജന്തു സ്നേഹത്തിനു പിന്‍ബലമേകി മാതാവ് കുസുമം, ഭാര്യ അഞ്ജന, മകന്‍ രണ്ടു വയസുകാരനായ മകന്‍ ആദില്‍ എന്നിവരും ഒപ്പമുണ്ട്.