Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്കിന്റെ മള്‍ട്ടി സര്‍വീസ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി
30/07/2021
പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്ക് വൈക്കത്തു നിര്‍മിക്കുന്ന മള്‍ട്ടി സര്‍വീസ് സെന്ററിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.  

വൈക്കം: പള്ളിപ്രത്തുശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് വൈക്കം കെഎസ്ആര്‍ടിസി സ്റ്റേഷനുസമീപം വാങ്ങിയ സ്ഥലത്ത് നിര്‍മിക്കുന്ന മള്‍ട്ടി സര്‍വീസ് സെന്ററിന്റെ ശിലാസ്ഥാപനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. 65,000 ചതുരശ്ര അടിയില്‍ നാലു നിലകളിലായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന് 17 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നീതി സൂപ്പര്‍ മാര്‍ക്കറ്റ്, അഗ്രോ ഷോപ്പ്, ട്രെയിനിങ് ഹാള്‍, ഡയഗനോസ്റ്റിക്സ് സെന്റര്‍, നീതി മെഡിക്കല്‍സ്, ഡോക്‌ടേഴ്സ് കണ്‍സള്‍ട്ടിങ് സെന്റര്‍, കോള്‍ഡ് സ്റ്റോറേജ്, ഗോഡൗണ്‍ സൗകര്യം, ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള മുറികള്‍ എന്നീ സംവിധാനങ്ങളാണ് മള്‍ട്ടി സര്‍വീസ് സെന്ററില്‍ ക്രമീകരിക്കുന്നത്. ചടങ്ങില്‍ ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, സഹകരണ ബാങ്ക് സംസ്ഥാന ഡയറക്ടര്‍ കെ.ജെ ഫിലിപ്പ് കുഴികുളം, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ഹരിദാസ്, പ്രിന്‍സ് ജോര്‍ജ്, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോയ് ചെറുപുഷ്പം, അസി. രജിസ്ട്രാര്‍ കെ.സി ജോസഫ്, ബാങ്ക് സെക്രട്ടറി എന്‍.കെ സെബാസ്റ്റ്യന്‍, എം അബു, എം.കെ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.